2021, ജൂലൈ 18, ഞായറാഴ്‌ച

പ്രണയം

 സൗഹൃദ കൂട്ടായ്മയില്‍ പലവുരു തിരച്ചില്‍ നടത്തിയിട്ടും

 ആ മുഖം മാത്രം കണ്ടെത്താനായില്ല ..


 എങ്കിലും ആഗ്രഹം വിടാതെ തിരച്ചില്‍തുടർന്നു കൊണ്ടേയിരുന്നു .അങ്ങനെ ഒരുനാള്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ്...

.പലതവണ ആരൂപത്തിലേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും

എന്തോ ഒരാപകത

 ഇതു  എന്‍റെ രവിയേട്ടന്‍  തന്നോ ??


 

ഒരുമധ്യവേനല്‍അവധിക്കാലം

രാജ്ഘോട്ട് എക്സ് പ്രസ്സിലെ 

 ലോക്കല്‍കമ്പാര്‍ട്ട്മെന്റഒരു തരത്തില്‍  തിക്കിത്തിരക്കികയറിക്കൂടിന്നു പറയാം ..എനിയും എവിടെയെങ്കിലുംഈ ബാഗു കൂടി വെച്ചിരുന്നങ്കില്‍ ..നാലുപാടും നോക്കി ഞാന്‍.

 താഴെ ഒരു മലയാളി ഫാമിലിയിരിക്കുന്നു .....അവരുടെ അടുക്കൽ 

അമ്മയെയിരുത്തി.. മുകളിലെക്കുനോക്കിയ എനിക്ക്പൊരിവെയിലത്ത് ഓടിയെത്തുന്നകാര്‍മേഘങ്ങളില്‍ നിന്ന് വീണ മഴതുള്ളികണ്ട മയില്‍പേടയെ പോലെ

 ഒന്ന് തുള്ളികളിക്കാനാണ്  തോനിയത്.....

 

മുഖം കാണത്തില്ലങ്കിലുംരണ്ടുപേര്‍ ചാരിയിരുന്നു സംസാരിക്കുന്നതു കണ്ടു  

 ഒരുവിധം ഞാന്‍ മുകളില്‍ കയറിപറ്റി.ഏതോ ഫോര്‍സില്‍ജോലി ചെയ്യുന്നവര്‍ ആണെന്നു തോനുന്നുഏകദേശംഅന്‍പത്തഞ്ചിനോടടുത്ത പ്രായമായ ഒരമ്മാവനാ .അദ്ദേഹത്തിന്റെ

 മകനാണെന്നു  തോനുന്നു.ഇരുപതിനോടടുത്തു  കാണും അതിനും.....

 

നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരന്‍,

 എവിടെയോ കണ്ടുമറഞ്ഞതുപോലെ ...എവിടെയെന്നു മാത്രംഓര്‍മയില്‍ 

തെളിയുന്നില്ലാ ...

വെയിലിന്‍റെ കഠിനം കൊണ്ടാവാം

വല്ലാതെ ഉറക്കം വരുന്നുണ്ട്      .. 

പ്രായം തോന്നിക്കുന്ന ആളിന്‍റെകാല്‍

 ചുവട്ടില്‍ കൂനിക്കൂടിയിരുയി

ഒന്നുറങ്ങണമെന്നുണ്ട്‌ പക്ഷെ ??

 

 

മുന്നില്‍ ഒരുചെറുപ്പക്കാരന്‍ ഇരിക്കുന്നത്കാരണം എന്തോ ഒരു

 അരുതാഴികാ  .കയ്യില്‍ തിരുകയ

 മാസികയില്‍ അലക്ഷ്യമായി കണ്ണുകൾ ഓടിനടന്നപ്പോഴും എപ്പോഴൊക്കെയോ    അറിയാതെ എന്‍റെ കണ്ണുകള്‍അനുസരണക്കേടു  കാട്ടികൊണ്ടേയിരുന്നു ...... 

ട്രയിന്‍ പല സ്റ്റേനുകളും

 കടന്നു പോയികൊണ്ടേയിരുന്നു  .ഒപ്പം

ഉറക്കം  എന്റെ കാൺപോളകളെ വല്ലാതെ   അലട്ടികൊണ്ടിരുന്നു .അതിനാലാവാം

 ചാരിയിരിക്കുന്ന  സുന്ദരകളേബരനെ

 കണ്ടപ്പോള്‍ വല്ലാത്ത അരിശമാ തോന്നിയെ...... .ഒരു പെണ്ണ് കുത്തിയിരിക്കുമ്പോള്‍ പോത്ത്

 പോലെയിരിക്കുന്ന ഇവനെയൊക്കെ എന്താ പറയുക ..മനസ്സില്‍ എന്തൊക്കെയോ 

പിറുപിറുത്തുകൊണ്ടേയിരുന്നു....ഇടയ്ക്കു അമ്മയെ  നോക്കിയപ്പോള്‍ താഴെയിരിക്കുന്ന

 ഫാമിലിയുമായി   അമ്മ നല്ല സൗ ഹൃദത്തിലായി   കഴിഞ്ഞിരുന്നു.......

.

എനിയും വരുന്നിടത്ത് വെച്ച് കാണാം. ഉള്ള 

സ്ഥലത്ത് ഇരുന്നുറങ്ങാന്‍    

 തുടങ്ങി ......

 ഉറക്കത്തില്‍ ഏതോ സ്റ്റേഷനില്‍ ചയക്കാരുടെയും മറ്റും സൗണ്ടും ഒപ്പം സിംഹ ഗര്‍ജനവും ...."എനിക്കൊന്നുറങ്ങണം ."എന്‍റെ ദൈവമേ

 

അങ്കിള്‍ മലയാളി ആയിരുന്നോ,

 വീണ്ടു ഞാന്‍ ഓരോരുത്തരുടെമുഖത്തും മാറിമാറി നോക്കി .എന്റെ ചമ്മൽ കണ്ടിട്ട് ആ സുന്ദരകളേബരന്റെ വക ഇവിടെയിരുന്നു കൊള്ളൂ എന്ന ക്ഷണം  കൂടിആയപ്പോൾ  കൂടം കൊണ്ട് തലക്ക് ആരോ അടിച്ചപോലെ. ഇത്രയും നേരം മലയാളത്തിൽ എന്തൊക്കെയോ ചിലച്ചുകൊണ്ടിരുന്ന ഞാൻഅനിസ്‌പ്രെ ആയി... 


എങ്ങനെയെങ്ങിലും ഈ ട്രയിനില്‍ നിന്നൊന്നിറങ്ങിയാല്‍ മതി ...എന്നവസ്ഥ

 

എങ്കിലും വീണ്ടും  നാലുമണിക്കൂറുകള്‍ എങ്കിലും വേണ്ടി വന്നു വീട്ടില്‍ എത്താന്‍

 കൂട്ടുകാരുടെയിടെയിലോക്കെ ആയപ്പോള്‍ മനസ്സിന് അല്‍പ്പം സമാധാനം ആയിന്നു പറയാം

എന്തായാലും ഒരു കാര്യം ഉറപ്പു പറയാം തപാല്‍ വകുപ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു അന്നൊക്കെ ..

അതിന്റെ തെളിവാകം മൂനാംപക്കം എന്റെ വീട്ടില്‍  സൈക്കിളിന്റെ ബെല്‍ മുഴങ്ങി ....


ദേവൂട്ടി എനിക്ക് കത്തോ ഈശ്വരാ ആരാവും

 ആകാംഷയോടെ കത്തുമേടിച്ച ഞാന്‍ ഒരു പഞ്ഞിത്തുണ്ട് പോലെ പറന്നുയര്‍ന്നുവോ

 ?

പപ്പാ അല്ലാതെ ആരും ഇന്നോളം ഒരു കത്തും വീട്ടിലെക്കയച്ചട്ടില്ല

 ഇടംവലം  നോക്കി വീടിന്റെ പിന്നാമ്പുറത്തെക്കോടി

വിറയ്ക്കുന്ന കൈകളോടെ കത്ത് തുറന്നു 

 പിയപ്പെട്ടദേവൂട്ടിക്ക്

 വീണ്ടുവീണ്ടും ആ വരികളിലേക്ക് മാത്രം നോക്കികോണ്ടെയിരുന്നു

 

സ്നേഹം എന്തെന്നറിയാതെ വളര്‍ന്ന എന്നെ സ്നേഹത്തോടെ വിളിക്കാന്‍ ഒരാള്‍.ഞാനും ഒരാള്‍ക്ക്‌ പ്രിയപ്പെട്ടവള്‍  .. എവിടെയോ നിന്ന് വന്നു

രണ്ടു  ദിവസ്സംമാത്രം   പരിചയമുള്ള ഒരാള്‍

 തിരുവാറന്മുളയപ്പാ

 അറിയാതെ വിളിച്ചുപോയി

 പിന്നെ കത്ത് മടക്കി  ആനപ്പാറമലയുടെ  മുകളിലെക്കോടി

.അവിടെ ചെറിയ ഗുഹ പോലയൂണ്ടായിരുന്നു ഇന്നും അതുമാത്രമുണ്ട് കേട്ടോ


 അന്നൊക്കെ അവിടെയിരുന്നാല്‍ ആ പ്രദേശം മുഴുവന്‍ കാണാമായിരുന്നു

ഇത്രയധികം വീടുകള്‍ ഇല്ലായിരുന്നു

വീണ്ടും കത്തിലേക്ക്

 

പ്രിയപ്പെട്ടദേവ്വൂട്ടിക്ക്

പല തവണ ആ ഒരു വരി വായിച്ചുകൊണ്ടെയിരുന്നു..

 

സ്നേഹത്തില്‍ ചാലിചെഴുതിയ പ്രിയതമന്റെ കത്ത് ....

 നെഞ്ചോടു ചേര്‍ത്തു എത്രയോനേരം അവിടെയിരുന്നു . എന്ന് അറിയില്ല

 എവിടെയോ അമ്മയുടെ മുഴക്കമുള്ള സൗണ്ട് കേട്ടാണ്

 

സ്ഥലകാലബോധമുണ്ടായത്

രാത്രിയില്‍ അറയില്‍ കയറിയ ഞാന്‍ യുടുപ്പിനുള്ളില്‍ തിരുകിയ കത്ത്

 മണ്ണെണ്ണ വിളക്കിന്റെമുന്‍പില്‍ വീണ്ടും തുറന്നു ....


പ്രിയപ്പെട്ട  ദേവൂട്ടിക്ക്  ,,

 

നിന്റെ രവിയെട്ടന്‍ എഴുതുന്ന കത്ത് ..

കരയില്‍ പിടിച്ചിട്ട മീനിനെപോല്‍ ഉഴറുന്ന മനസ്സുമായാണ്‌ അന്നു ഞാന്‍

അടുത്ത ട്രയിനില്‍ കയറിയത് ...

 നമ്മുടെ സുന്ദരമായ നിമിഷങ്ങളെ കുറിച്ചോർത്തുറങ്ങിയ എന്നെറയില്‍വെപോലീസാ   ഉണര്‍ത്തിയത് ...

 

എന്തായാലും അവര്‍ ഒന്നും ചോദിച്ചില്ല 

ഇപ്പോള്‍ എന്റെ മനസ്സില്‍  നീ മാത്രമാ

 

പുസ്തകത്താളില്‍ ഒട്ടിച്ചു വെച്ച ഫോട്ടോയിലേക്ക്‌ നോക്കിയ എന്റെ കണ്ണൊന്നു നിറഞ്ഞുവോ ??

 എവിടെയോ ചെറിയ നൊമ്പരം ..

 മറുപടി എഴുതണം ഇന്‍ലാന്‍ഡ്‌ വേണം മുപ്പത്തഞ്ഞു പൈസ വേണം

 

എന്ത് ചെയ്യും അമ്മയോട് ചോദിച്ചാല്‍ പറയാന്‍ പറ്റുമോ ഈ കാര്യം.. 

ഒരുപിടിയും കിട്ടുന്നില്ലലോ ഭഗവാനെ ..

വേവുന്ന മനസ്സുമായി ഒരുവിധം നേരം വെളുത്തു ...

 

ഏകദേശം പതിവുസമയത്തു തന്നെ പോസ്റ്റു മാന്റെ ബെല്‍ മുഴെങ്ങി ..

 എന്റെ നെഞ്ചില്‍ പെരുംമ്പറകൊട്ടുതുടങ്ങി അയ്യാളുടെ മുഖത്തു ഒരു

 കള്ളലക്ഷണം  എന്നെ ആകെ വിയര്‍ക്കാന്‍ തുടങ്ങി ...വീട്ടില്‍ എല്ലാവരും ഉണ്ട് ...

 

പക്ഷേ ആ കത്തുകളില്‍ മാന്യത വിട്ടൊരു വാക്കുപൊലുമുണ്ടാവില്ലന്നു ഉറപ്പാ .....

 

ആരുടെയ മോളെ കത്ത് അമ്മയുടെ ചോദ്യം കേട്ട് ഒന്ന് പകച്ചു എങ്കിലും ..അറിയില്ല  എന്ന

 മറുപടിയാ വായില്‍ നിന്ന് വന്നത് ...കത്ത് വാങ്ങും വരെ അമ്മ ആനില്പ്പു  തന്നെ തുടര്‍ന്നു  രവിയെട്ടന്റെ കത്താ അമ്മെ .

 

ഏത്  ?

 

അമ്മ മറന്നുപോയോ?

 

നമ്മുടെ കൂടെ ട്രയിനില്‍ ഉണ്ടായിരുന്ന .......

 ഓഹോ  ആ കുട്ടിയോ ?

 വായിച്ചേ എന്ത്ക്കെയെന്നു  കേള്‍ക്കട്ടെ ....

 വലിയൊരു കല്ലുരുണ്ട് തലയില്‍ പതിച്ചതുപോലെ

 പലവരിയും മുക്കിയും മൂളിയും ഒരുവിധം ഞാന്‍ കത്ത് വായിച്ചു

 

കത്ത് വായിച്ചു കേട്ടതും അമ്മയുടെ ആക്രോശം . ആവശ്യമില്ലത്ത ചിന്ഥകള്‍ വേണ്ട കൂട്ടത്തില്‍ ഉള്ള ഒരുത്തനെ സ്നേഹിച്ചതിന്റെ ഫലമാ നീ മൂനെണ്ണം .അതുമറക്കണ്ടാ..

 

ഊരുംപെരും അറിയാത്ത ഒരുത്തന്‍ .വേണ്ടാ എന്റെമോന്‍  പഠിച്ചാല്‍മതി ഇപ്പോള്‍.

 വീണ്ടുവീണ്ടും അമ്മ പറഞ്ഞുകൊണ്ടേയിരുന്നു 

 എങ്കിലും ഓരോ കത്തും   നിധി  പോലെ ഞാന്‍കാത്തു

 .ഒരു മാസം അവധി ഉണ്ട്. ഒരുകത്തെഴുതി പോസ്റ്റ്‌ ചെയ്യാന്‍ എന്താ വഴി

 അവസാനം എഴുതി തുടങ്ങി ...

 

.വിളക്കിന്റെ വെട്ടത്തിലിരുന്നു  ആ മുഖം ഒര്‍മിച്ചോര്‍മിച്ചു വാക്കുകളെ ഓമനിച്ചു .മനസ്സില്‍

 

 തുളുംബിയ സ്നേഹമെല്ലാം ആ പേപ്പറിലേക്ക് പകര്‍ത്തിയപ്പോളുണ്ടായ ആ അനുഭുതി അതൊരുപക്ഷെ ഇന്നത്തെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ പാടാ .

 

ആരെങ്കിലും അയക്കൂന്ന ഒരു   എസ് എം എസ്  ഫോര്‍വെര്‍ട് ചെയിതാല്‍ കിട്ടില്ല ആസുഖം ...

 അത് പോസ്റ്റ്‌ ചെയ്യാന്‍ ഇനിയും ഒരു മാര്‍ഗ്ഗം ...

 വല്ല്യമ്മയുടെ കാല്‍പെട്ടിയില്‍ നിന്നും അന്‍മ്പതു പൈസ  അടിച്ചുമാറ്റി  ..

 

അപ്പോള്‍ വീണ്ടും   ബുദ്ധി     പ്രവര്‍ത്തിക്കാന്‍ തുടങ്ങി  .മുപ്പത്തഞ്ഞു

 പൈസയിക്ക് ഇലാന്‍ഡ്‌  വാങ്ങിയാല്‍ പതിനഞ്ചു പൈസ ലാഭം ..

 

ബാക്കിഉണ്ടാക്കിയാല്‍ മതീല്ലോ 

ആദ്യമായി എഴുതിയ ആ കത്തു അറയുടെ ഇടയില്‍ ഉള്ള ദ്വാരത്തിലേക്ക് തിരുകി

 

 കയറ്റി ....പിറ്റേന്ന് ഇലാന്‍ഡ്‌ മായി 

   

വന്ന  ഞാന്‍ പഴയ  കത്ത് വീണ്ടും നിവർത്തി മനസില്‍തോനിയപല വരികളും വെട്ടിച്ചുരുക്കി പരീ്ഷക്കു ഉത്തരം  എഴുതുപോലെ..ഒരുവിധ ത്തില്‍ എഴുതിപിടിപ്പിച്ചു . അവന്റെ കത്ത് വീണ്ടുംഞാന്‍ വിളക്കിനോടടുത്തുചേര്‍ത്തു  പിടിച്ചു.വിളക്കിലെ ചൂടുകൊണ്ട് അവിടെഇവിടെയായി എന്തോ

 ഒലിച്ചിറങ്ങുന്നു.കരണ്ടില്ലാത്തത്  കാരണം ഞാന്‍ മെഴുകുതിരിയുടെ

 വെട്ടത്തിലാണി കത്തെഴുതുന്നത് എന്ന് എഴുത്തിൽ സൂചനയുണ്ട്..എങ്കിലും 

 വീണ്ടും ഒന്നുകൂടി വായിച്ചു .മെഴുകുരുകുന്നതിനനുസരിച്ചു 

അക്ഷരങ്ങള്‍  അവിയക്തമായികൊണ്ടെയിരുന്നു.വെറുതെ മെഴുകുതിരി ഉരുകി വീണതല്ല പ്രാണന്‍ ഉരുക്കി ഒഴിച്ചതുപോലെ 

 

 "ഐ ലവ് യു  "എന്നെഴുതിയിരികുകയാണ്

 നാട്ടുംപുറത്തുകാരിയായ എനിക്കത് വായിച്ചെടുക്കാന്‍ അല്‍പ്പസമയം വേണ്ടി വന്നു

അത്രയും നേരം അടുത്തിരുന്നിട്ടും ഒരിക്കലും പറയാതിരുന്ന ഒരു വാക്ക് ...

 

വിളക്കണച്ചു കത്തും നെഞ്ചോടു ചേര്‍ത്തുപിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി........

 

                പതിവുപോലെ വീട്ടിലെപൂവന്കൊഴിയുടെ അട്ടഹാസം കേട്ടുണര്‍ന്നു  അമ്പലത്തില്‍

 

 പതിവുപോലെ ഭകതി ഗാനം കേള്‍ക്കുന്നുണ്ട് ...എങ്ങനെയെങ്കിലും കോളേജ് ഒന്ന്

 

 തുറന്നിരുന്നങ്കില്‍ .....

 അമ്പലത്തില്‍ ദേവിയുടെമുന്പില്‍ നിന്നപ്പോളും

 വലിയമ്മയുടെ കാല്‍പെട്ടി മാത്രമായിരുന്നു മനസ്സില്‍

 തലേന്നത്തെ മോഷണം അത്രക്കു തളര്‍ത്തിയിരുന്നു എന്നുവേണം പറയാന്‍ ...

ദേവിയോട് മാപ്പിരന്നു നടപ്പ് തുടങ്ങി കവലയില്‍

 ഉണ്ടായിരുന്ന തപാല്‍ പെട്ടിയില്‍

 

ഇടാന്‍ മനസ്സ് വന്നില്ലാ ..ഇതെന്റെ മനസ്സാ... ഈ കത്ത് ആരെങ്കിലും

 

സാമദ്രോഹികളുടെ കയ്യില്‍ കിട്ടിയാലോ ??/?

 നേരെ അടുത്തുള്ള  പോസ്റ്റ്‌ ഓഫീസിലേക്ക് തന്നെ വെച്ചുപിടിച്ചു . 

 അവിടുത്തെ ഭീമാകരനായ ആ പെട്ടിയിലേക്ക് ഞാന്‍ എന്റെ മനസ്സിനെതള്ളിയിട്ടു .ആരും കണ്ടില്ലന്നുറപ്പു വരൂത്തിയ ശേഷം അല്പം

 മാറിമരത്തണലില്‍ പോസ്റ്മാനെ കാത്തുനിന്നു .ഇന്നും വല്ലതും

 കാണും എന്നൊരു തോന്നല്‍

  പരിചയക്കാര്‍ പലരും വന്നുപോയി .ചിലര്‍ കുശലം മറ്റുചിലര്‍ചിരിച്ചും കടന്നു പോയിക്കൊണ്ടെയിരുന്നു  ഏകദേശംപത്തര

 മണിആയപ്പോഴെക്കും പോസ്റ്മാന്‍ ഇറങ്ങി  .അയ്യാളുടെ വഷളന്‍ ചിരിയുടെ

 മുന്‍പില്‍ഏതോ  കുററവാളിയെപോലെ  തല കുനിച്ചാണ് നില്‍പ്പ്ഇന്നുമുണ്ടല്ലോ തനിക്കു കത്ത് ..  ശരിയ ഇന്നുമുണ്ട് കത്ത് ..

 

ഇനിയും ലീവ് കഴിഞ്ഞു തിരിച്ചു പോകാന്‍ വെറും നാല് നാള്‍ മാത്രം ബാക്കി .ഒന്ന്

 കാണണം ....പക്ഷെ ഇത്രയും ദൂരം പോകാന്‍ പറ്റില്ല ..പിന്നെ ഇങ്ങോട്ട് വരുത്തണം അല്ലെങ്കില്‍ശബ്ദമൊന്നു കേട്ടാലും മതി

 വീണ്ടും വല്ല്യമ്മയുടെ കാൽപെട്ടിതന്നെ ശരണം ഇത്തവണഅഞ്ചു രൂപ എടുത്തു മടക്കിവെച്ച ആഅഞ്ചു രൂപായിക്ക് ഭസ്മത്തിന്റെ മണമായിരുന്നു .ഒന്നുകൂടി വാസനിച്ചു 

പതിവുപോലെ അമ്പലത്തിലേക്ക് 

 അവിടെ നിന്നും ഒറ്റ ഓട്ടമായിരുന്നു പോസ്റ്റ്‌ ഓഫീസിലേക്ക് ...തലേന്ന് എഴുതിയ കത്ത് പോസ്റ്റ്‌ചെയ്തു ...വീട്ടിലെ പ്രാരാബ്ധങ്ങള്‍  ഒക്കെ തുറന്നെഴുതിയിരുന്നു ..എനിയും  ഒന്നും മറക്കാനുംഒളിക്കാനുമില്ല ..ദാരിദ്രത്തില്‍ മുങ്ങി തപ്പുന്നആ വീടന്റെ ഒരു രേഖാ  ചിത്രമായിരുന്നു

 ആ കത്ത്.    സ്വല്പം പേടിയൊക്കെ മാറിയിട്ടുണ്ട്. ഒന്നാമത് പ്രണയം പൂത്തുലഞ്ഞു നില്‍ക്കുവാ.

 

അതിനു ചുറ്റും മറ്റൊരു ലോകം ഉണ്ടന്നുപോലും ചിന്തിക്കാന്‍ സമയമില്ലല്ലോ

 അന്നും സ്നേഹത്തില്‍ ചാലിച്ചെഴുതിയ കത്തുണ്ടായിരുന്നു ..

 

കത്തുകള്‍ക്ക് വല്ലാത്തൊരു ശക്തി തന്നായിരുന്നു അന്നൊക്കെ .കവര്‍ മേടിച്ചതിന്റെ ബാക്കി കയ്യില്‍

 ഉണ്ട് .


കയ്യില്‍ ഇരുന്നബുക്കിന്റെ പൊതി  തുറന്നു കവര്‍

ഭദ്രമായിവെച്ചു 

 എവിടെ നിന്നോ തോന്നിയ കുബുധിന്നു തന്നെ പറയാം ....നേരെ ടെലെഗ്രാം മാസ്റ്ററുടെ

 അടുത്തേക്ക് ....

സാര്‍ ,,

 എന്താ ,

ഒരു ടെലഗ്രാം ചെയ്യണം 

 കൂസാതെയുള്ള എന്റെ മറുപടികേട്ട് അധികമൊന്നും ചോദിച്ചില്ല ..

 

ദേവ ഹോസ്പിറ്റെലയിസെഡ് എന്നൊരു വാചകം ... മാത്രം എഴുതി ..

 

നേരെ വീട്ടിലേക്കു ..മനസ്സ് വല്ലാതെ തളരുന്നോ ?

 

അറിയില്ല ഒന്ന് രാത്രി ആയാല്‍ മതി .ആരെയും അഭിമുഖികരിക്കണ്ടല്ലോ

 

മിനിട്ടുകള്‍ക്ക് മണിക്കൂറുകളുടെ ദൂരെമുണ്ടെന്നു തോനുന്നു ..

 

പതിവുപോലെ പൂവന്‍ കോഴിയുടെ ഗര്‍ജനം ..പിന്നെയും വേണ്ടി

 

വന്നു കിഴക്ക് സുര്യന്‍ ഉണരാന്‍  ...........

 

അമ്പലത്തിലെ മണിയൊച്ചകെട്ടു ഞാന്‍ ചാടിയെഴുനേറ്റു .അന്നൊക്കെ കിഴക്കുനോക്കി സുര്യനമസ്കാരവും പടിഞ്ഞാറ് ദേവി വന്ദനവും കഴിയാതെ ദിനചരിയകള്‍ തുടാങ്ങില്ലയിരുന്നു .


പിന്നെഎന്റെ ജോലി  മുറ്റമടിയാ .ചൂലുമായി നിവര്‍ന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കുവാന്‍

 പറ്റുന്നില്ല ....സ്വപനമോ സത്യമോ എന്ന് വേര്‍തിരിചറിയാനവാതെ എന്റെ മുന്‍പില്‍ 

 എന്റെ രവിയെട്ടന്‍ ..കൂടെ അറിയാത്ത രണ്ടു പേരും ...എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നിന്നു പരുങ്ങുന്നത് കണ്ടപ്പോളും ആ മുഖത്തെ കുസ്രിതി തുളുമ്പുന്ന ചിരിക്കു മാറ്റമൊ ന്നുമില്ലയിരുന്നു..

 

നീ ഹോസ്പിറ്റലില്‍ ആണെന്ന് പറഞ്ഞിട്ടു ...

 എവിടെയെങ്കിലും ഒന്നൊളിച്ചാല്‍ മതി ..

 ആകാശവും ഭൂമിയുമൊക്കെ എന്റെ ചുറ്റും വലം വെക്കുന്നോ ?

 

എങ്ങനെയോ കയ്യില്‍ ഇരുന്ന ചൂലും  കളഞ്ഞുഅമ്മെ അമ്മെ എന്നുറെക്കെ വിളിച്ചു കൊണ്ട് വാടാവിലെക്കൊരോട്ടമായിരുന്നു ......

 

അമ്മെ 

 

എന്താ പെണ്ണെ ?

 

രവിയെട്ടന്‍ ..

 

എത്  ?

 

അമ്മയിലും ഒരു അമ്പരപ്പ് ..മൂനും പെണ്ണ്‍കുട്ടികള്‍  

 ലാളിച്ചു വലുതാക്കി ഇന്നേവരെ ആരെകൊണ്ടും ഒന്നും പറയിപ്പിച്ചിട്ടില്ല... 

 

നല്ലതുമാത്രമേ കേള്‍പ്പിചിട്ടുള്ളൂ.  മക്കള്‍ഇങ്ങനെയൊക്കെ ചിന്തിക്കാന്‍  വളര്‍ന്നു എന്നുപോലും ആ

 പാവം അമ്മ കരുതിട്ടുണ്ടാവില്ല .......

 

ഏതായാലും വല്യമ്മ രാവിലെ തന്നെ അമ്പലത്തില്‍പോയിരിക്കുവാ ....

 

ഇല്ലെങ്കില്‍ ഇന്നത്തെക്കുള്ള വക ആയി .തള്ള മുറ്റം ചാടിയാല്‍ മക്കള്

 വേലി ചാടുമെന്ന വല്ല്യമ്മയുടെ പ്രമാണം ...

 

മോന്‍ തിരിച്ചു പോയില്ലയിരുന്നോ ?

 

എന്ത് പറ്റി   ഇത്ര രാവിലെ തന്നെ ?

 

ഞങ്ങള്‍ രാത്രി വണ്ടിക്കു കയറിയതാ അമ്മെ 

 

അകത്തു നിന്ന ഞാന്‍ ആ കൊച്ചു വെളുപ്പാന്‍ കാലത്തുപോലും 

 

ആകെ വിയര്‍ത്തു പോയിന്നു പറഞ്ഞാല്‍ മതീല്ലോ.....

 

ചാണകം മെഴുകിയ ആ വീടിനുള്ളില്‍ ഇരിക്കാനുള്ള ബുധിമുട്ടവാം 

 

കൂടെ വന്നവര്‍ മുററത്തെക്കിറങ്ങി.....

 

പക്ഷെ അദേഹത്തിന് യാതൊരു മാറ്റവും ഇല്ല ..അനിയത്തിയോടും അമ്മയോടുമൊക്കെ കുശലം പറയുകയും

 വീടൊക്കെ  കയറിയിറങ്ങി നോക്കുകയും ചെയ്യുന്നുണ്ട്  

 

പേടി കാരണം ഞാന്‍ വാടാവില്‍ തന്നെ ഒതുങ്ങികൂടി  .

   

കൂടെ വന്നവര്‍  തിടുക്കം കൂട്ടാന്‍ തുടെങ്ങി .

 

എല്ലാവരും മുററത്തായതിനാല്‍ .ഞങ്ങള്‍ മൂവരും തനിച്ചായി ...

 

നീ എന്താ ഇപ്പോള്‍ ഒന്നും മിണ്ടാത്തെ ?

 

ഞാന്‍ അയച്ച കത്തിന് മറുപടിയും കണ്ടില്ലല്ലോ ?

 

ഞാന്‍ പോസ്റ്റ്‌ ചെയിതിരുന്നു കിട്ടിയില്ലേ... ഇല്ല നീ അയച്ച

 

ടെലെഗ്രാം കിട്ടി .അനിയത്തിയെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി ..

 

എന്തിനാ ഇവരെയൊക്കെ കൂട്ടി വന്നെ ?

 

അല്ലെങ്കില്‍ ഇവര്‍ക്ക് സംശയം തോനില്ലേ?എന്ത്   സംശയം?

 

എനിയും  എന്താ പെണ്ണെ നിന്നോട് ഞാന്‍ പറയുകാ ?..

 

വേണ്ട  എന്നോടൊന്നും പറയേണ്ടാ എനിക്കെല്ലാം മനസ്സിലായി  ...

 

നിനെക്കന്നോട് സ്നേഹമുണ്ടോ 

 

എന്നറിയാന്‍ എന്റെ ബുദ്ധിയില്‍ ഇത് മാത്രമാ തോനിയെ പറഞ്ഞതും ഒരു പോട്ടിക്കരെച്ചില്‍

 

ആയിരുന്നു 

 

കൊള്ളാം നല്ല ബുദ്ധി ...അപ്പോളും ചിരിച്ചുകൊണ്ടുള്ള അതെ നില്‍പ്പ് തന്നെ ...

 

അനിയത്തിക്കെന്തോക്കെയോ പിടികിട്ടിയമാതിരി ..ദൂരത്ത്  നിന്നും അടുത്തുവന്നു കൈകള്‍ രണ്ടും

കൂട്ടിപിടിച്ചു ..

 

ഇനിയും വരും ഞാന്‍  കരയരുത്....വേനലില്‍ പെയിത മഴയില്‍ നടനം ആടാന്‍ വെമ്പുന്ന മയില്‍ പേടയുടെ മനസ്സോടെ ഞാനാ മിഴികളിലേക്കു നോക്കി ഇല്ല അവിടെ തന്നോടുള്ള സ്നേഹത്തിന്റ ഒരു വലിയ തിരമാല തന്നെ  കാണാം . 

 

വെളിയില്‍ നിന്നവര്‍ വല്ലാതെ ബഹളം വെക്കുന്നു ..

 

അതിനിടെയില്‍ വല്ല്യമ്മയുടെ വരവും 

 

ആകെ ഒരു വല്ലാത്ത അവസ്ഥാ ''

 

പോകാന്‍ മനസ്സില്ലാമനസ്സോടെ അവന്‍ കൂടെയുണ്ട്ടയിരുന്ന

വര്‍ക്കൊപ്പം ഇറങ്ങി ............


ഞാനും എന്തിനെന്നറിയാതെ അവര്‍ക്ക് പിന്നാലെ ഓടി ..

അപ്പോളേക്കും അവര്‍ അമ്പലം കഴിഞ്ഞിരുന്നു പുറകു

വിളിക്കാന്‍ ഒരു ഉള്‍ഭയം .......എങ്കിലും  ഒന്ന് തിരിഞ്ഞു നോക്കി രവിയെട്ടന്‍

പക്ഷെ നിന്നില്ല ....ഓടുക ആയിരുന്നോ അറിയില്ല ,,,,,

പിന്നീട് കാത്തിരുപ്പിന്റെ ദിനങ്ങള്‍ ....വീട്ടില്‍ വരുന്നതിനു

മുൻപെഴുതിയതാണെന്നു തോനുന്നു ഒരു കത്ത് കൂടിവന്നു ....


വല്ല്യമ്മയുടെ കാല്‍ പെട്ടിയിലെ മോഷണം ഞാന്‍ അവസാനിപ്പിച്ചു .

വൈകുന്നേരം കോളേജില്‍ നിന്നും തിരികെ നടപ്പ് തുടങ്ങി....

ഞാന്‍ എഴുതികൊണ്ടെയിരുന്നു..

ഒരു ദിവസം പോസ്റ്റ്‌ മാന്‍ വീണ്ടും വന്നു .. കാൻ പൂരിൽ നിന്ന  രവിയെട്ടന്റെ കൂട്ടുകരെന്റെയാ  കത്ത്  ..

അതും അനിയത്തിയുടെ പേരില്‍ ..

പ്രിയപ്പെട്ട അനിയത്തി ഞാന്‍ രവിയുടെ കൂട്ടുകാരന്‍ 

എന്റെ പേര് സഞ്ജു ..രവി ദേ വൂനെപരിചയപെട്ടതും  നിങ്ങളുടെ വീട്ടില്‍ വന്നതും 

എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് ...അവനിപ്പോള്‍ ഡല്‍ഹിയില്‍ ആണ് .

ദേവൂനോട് താന്‍ പറയണം ഇനിയും അവനു കത്തയക്കരുതെന്നു ...........

ലോകം മുഴുവന്‍ തന്റെ മുന്‍പില്‍ കീഴ്മേല്‍ മറിയുന്നുവോ?

കഴിഞ്ഞ രണ്ടു കൊല്ലത്തോളം ജീവനോടെയുണ്ടെങ്കില്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നിട്ടു ....എന്നെ ഒഴിവാക്കാം മൂന്നമതോരാള്‍ .....

    മാസ്സങ്ങളോളം  മനസ്സ് മരവിച്ചു ഇരുട്ടറയില്‍ 


സൗഹൃങ്ങളുടെ ലോകത്തിലേക്ക്‌ വീണ്ടു തിരിച്ചെത്തിയപ്പോള്‍ കാണാന്‍ മോഹിച്ച രൂപം വീണ്ടു മുന്‍പില്‍... 

എന്തായിരുന്നു ഒരിക്കലും തിരിച്ചു വരാഞ്ഞത്. 

ഒരിക്കലും  ചേരാത്ത ഒരു ബന്ധമാണന്ന് ഏട്ടന്‍  പറഞ്ഞു ..

"ഏട്ടനോട് ചോദിചിട്ടായിരുന്നോ "...........

എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു 

ഒന്നും മിണ്ടാതെ ഞാന്‍ എന്നോട് തന്നെ ചോദിച്ചൂ  നീണ്ടമുപ്പത് വർഷം 

കാത്തിരുന്നത് വെറുതെ ആയി .....അല്ലെ ???

എങ്കിലും ആ നനുത്ത  പ്രഭാതത്തില്‍ നടന്നകലുന്ന എന്റെ

പ്രിയപ്പെട്ട കൂട്ടുകാരൻ  ................ഒരു നനുത്ത മഞ്ഞു തുള്ളിപോലെ ഇന്നും 

.....................................

എന്റെ ബാല്യo

 രാജസ്ഥാനിൽ ഉദയ്പൂർ എന്ന പ്രസിദ്ധമായ സ്ഥലത്ത് ജനിച്ചഎന്നെ കേരളത്തിലേക്കുകൊണ്ടുപോകുമ്പോൾ എന്റെ മാതാപിതാക്കൾ ഒരിക്കലും ഓർത്തിട്ടുണ്ടാവില്ല അവിടെ എന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ..

കുടുംബത്തെ ഏറ്റവും ഇളയ മകൾ ഇലക്ട്രി സിറ്റിയിൽഉയർന്ന ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചു വച്ചസമയം മുറച്ചെറുക്കനുമായി നാടുവിട്ട മകൾക്കു തിരിച്ചു വീട്ടിൽ കയറാനുള്ള ചെറിയ താക്കോൽ മാത്രമായി ആ ചോരകുഞ്ഞ്...


അവിടുത്തെ അറയുംനിരയും കുളവും കാവും മലനടയും സർപ്പകാവും വേട്ടോൻ  കിളിയും കൊച്ചു കൈമളും. സീമയും മണ്ണിലെ കുളവും ആ കുളത്തിനു ചുറ്റുമുള്ള തെങ്ങോലയിൽ തൂങ്ങി കിടക്കുന്ന കിളിക്കൂടും അതിനുള്ളിൽ എന്നെനോക്കി ചിലക്കുന്ന കുഞ്ഞിക്കിളികളും. വട്ടംപുറത്തു കാവുംഇരുട്ടിനെ ലക്ഷ്യമാക്കി കറുത്തകോട്ടുമണിഞ്ഞു പറന്നകലുന്ന വവ്വാൽ കൂട്ടവും  നേരിയ ഓർമ്മയുടെ മൂടുപടം മാറ്റുമ്പോൾ കുളിച്ച് ഈറനോട് വന്ന് ഭഗവതിക്ക് മുൻപിൽ കൂപ്പുകൈകളുമായി നിൽക്കുന്ന വട്ടംപുറത്തെ അമ്മ.. എന്റെ വല്യമ്മച്ചിയും രാധമ്മയും എന്റെ ആശാട്ടി ആയിരുന്ന കമലാക്ഷി സാറും. കാവടശ്ശേരിലെ കമലാക്ഷി ഇച്ചേയിയും ആശാരിപ്പറമ്പിലെ ശ്രീച്ചേട്ടനും അമ്മയും ശൈലേച്ചിയും ജയചേച്ചിയും ലളിതച്ചേച്ചിയും പൊന്നുതൊടത്തമ്മയും സനിലുകൊച്ചാട്ടാനും എല്ലാത്തിലും ഉപരി എന്റെ ഭഗവതി കാവിലമ്മയും ഉണ്ണികുഞ്ഞും പണിക്കരും.എല്ലാരും എന്റെ പ്രിയപ്പെട്ടവർ.


തെങ്ങുകൾ നിറയെയുള്ള പുരയിടം.വല്യച്ഛൻ മരിച്ചപ്പോൾ ഭർത്യവീട്ടിൽ നിന്നും ഒൻപതു  മക്കളു മായി തിരിച്ചെത്തിയ  വല്യമ്മക്കു അമ്മൂമ്മ കൊടുത്ത സ്വത്തായിരുന്നു ഈ പുരയിടം. എനിക്ക് നാലഞ്ചു വയസാവുന്ന വരെ ഈ സ്വത്തുക്കൾ എല്ലാം എന്റെ സ്വന്തം എന്നായിരുന്നു.വിചാരം .


അകാലത്തിൽ അമ്മയുടെ സഹോദരി രാധമ്മയുടെ മരണത്തോടുകൂടി  വല്യമ്മയുടെ മക്കൾ ഓരോരുത്തരും വീതത്തിനായുള്ള കടിപിടി കൂട്ടിയപ്പോൾ എല്ലാവർക്കും വീതം വച്ചുകൊടുത്തു അങ്ങനെ ആദ്യമായി ആ ഭൂമിയിൽ ചങ്ങലയുടെ കിലുക്കം കേട്ടു..


ഭാഗം കിട്ടിയ രണ്ടാമത്തെ മകൾ അവരുടെ വീതം വിറ്റു മൂത്തമകളെ കെട്ടിച്ചു വിട്ടു.. അവിടെ അങ്ങനെ ഒരുവീടുകൂടി എവിടെയോ ഉള്ള ആരോ ആ ഭൂമിയിൽ.


.നാൽപതഞ്ചു സെന്റ് സ്ഥലവും വീടും മാത്രം ബാക്കി ആക്കിയതിന്റെ നൊമ്പരമോ അതോ കരണവന്മ്മാർ അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ മറ്റൊരാളിന്റെ കൂര ഉയർന്നതിന്റെ നൊമ്പരമോ അറിയില്ല.  ഇരുട്ടിന്റെ മറവിൽ ആരും കാണാതെ ഇടയ്ക്കിടെ വല്യമ്മയുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന ആ കണ്ണുനീർ എന്റെ മേൽ പതിക്കുമ്പോൾ എന്തിനാണ് എന്ന് ചോദിക്കാൻ ഒരുഭയം ആയിരുന്നു.എങ്കിലും ദിവസങ്ങളും മാസങ്ങളും കടന്നുപോയികമലാക്ഷി സാറിന്റെ അരുമ ശിഷ്യയായി കയ്യിൽ തൂങ്ങി എഴുത്തോല യുമായി നാടുമുഴുവൻ പഠനവുമായും വല്യമ്മച്ചിയുടെപുരാണ  കഥയൊക്കെ കേട്ടും ദിവസങ്ങൾ മുന്നോട്ട്

പോകുമ്പോൾഇടയ്ക്കിടെ അമ്മയെ കാണണം എന്ന് തോന്നാറുണ്ടങ്കിലും ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ലല്ലോ മാസത്തിൽ ഒന്നോ രണ്ടോ ലറ്റർ.

കു

ഞ്ഞാണങ്കിലും വീട്ടിൽ പശുകറവഉള്ളത് കൊണ്ട്  എല്ലായിടത്തും പാലുകൊണ്ട് കൊടുക്കാൻ  ചില ദിവസങ്ങളിൽ തന്നു വിടാറുണ്ട്. പോകുന്നവഴി പാടവരമ്പത്തും തോടിന്റെ കുറുകേയുള്ള പാലത്തടിയിലും ഒക്കെ തുള്ളിത്തെറിച്ചു പോകുന്ന കാരണം എത്തേണ്ടത്തു ചെല്ലുമ്പോൾ പകുതിയേ കാണു.. അതിനുള്ള അടി വേറെ കിട്ടാറുണ്ട്.എന്നാലും ആകെയൊരാശ്വാസം വല്യമ്മയുടെ കഥകൾ ആണ്. കുളത്തിൽ പണ്ടെങ്ങോ വീണു മരിച്ച കുട്ടിയുടെ ആത്മാവും ആനപ്പാറ കാവിൽ നിന്നും കിഴക്കേക്കാവിലേക്കുള്ളവരത്തു പോക്കും

നേരമല്ലാത്ത നേരത്ത് കാവിന്റെ സൈഡിൽ കൂടി വന്ന രാധമ്മ ദേവിയെ കണ്ടൂന്ന് അലറി വിളിച്ചതും പിന്നീടാണ് പാവം പറയുന്നതൊന്നും തിരിയാതെ പോയതെന്നും

  അപ്പോഴാണ് ഭഗവതിയെ ആദ്യമായി സ്നേഹിക്കാനും കൂട്ടുകൂടാനും തുടങ്ങിയത്.

ഞങ്ങൾ കുറച്ച് കുട്ടികൾ അമ്പലമുറ്റത്തുണ്ടാവും അവിടെ അന്ന് മതിലൊന്നും ഇല്ലാത്ത കാരണം പശുവും ആടുകളുമൊക്കെ ഉണ്ടാവും പോരാത്തതിന് ആളുകൾഅമ്പലമുറ്റത്തു  തേങ്ങയും കപ്പയും ഒക്കെ ഉണക്കുക പതിവാ.. ആൽത്തറയിൽ അവിടുത്തെ മുക്കുറ്റി പൂവും കൊണ്ട് ഞങ്ങൾ കുട്ടികൾ പലതരത്തിൽ പൂക്കളം ഇടുകയും


ഭംഗിയുള്ള  ചിറകുകള്‍ 

വിടര്‍ത്തി വാനം നോക്കി -

പ്പറന്ന കൊച്ചു തുമ്പിയുടെ വാലിൽ 

  കുഞ്ഞുന്നാളിലെപോഴോ 

കൌതുകത്തിനായി 

സ്വര്‍ണനൂല്‍ കെട്ടി കൂടെ കൊണ്ട് നടന്നതും

അവസാനം വേദന താങ്ങാനാവാതെ 

നിന്‍റെ വാലു തന്നേ   ഉപേക്ഷിച്ചു

എവിടെയോ പോയതും,അപ്പോള്‍ നിന്നെ ഞാന്‍ നന്ദി കേട്ടവള്‍ എന്ന് വിളിച്ചതും ഇന്നലെ പോല്‍ വ്യക്തം 

വിധിയുടെ  വികൃതി കൊണ്ടാവാം

 

പാതിവെന്തുടെലുമായി

 നടക്കുന്ന   ഞാനറിയുന്നു

ഇന്ന് നിന്റെ വേദന ............


ഗീത അനിൽ

2011, ജൂൺ 19, ഞായറാഴ്‌ച

nombaram

നേരിന്‍റെ നിഴല്‍  നോക്കി 
ദിക്കറി യാതുഴലുന്ന 
ഭ്രാന്തി ഞാന്‍. വേനലും 
മഴയും വന്നുപോയി 
     
         വേരറ്റു പോയോരാത്മ       
       നൊമ്പരത്തിന്‍  നേരറിയാന്‍ 
         ദിക്കറിയാതുഴലുന്നു  ഞാന്‍. 
        വെയിലേറ്റു വാടിക്കൊഴി 
       ന്ജോരെന്‍   മുക്കുറ്റി 
        പൂവിന്‍ നേരറിയാന്‍ 
        ഉഴലുന്നു ഞാന്‍
        എവിടെയോ പോയി 
        മറഞ്ഞ മഴവില്ലിനെ 
       നോക്കി ഞാനിന്നുഴലുന്നു 
        എന്‍റെ നാടിനെ പുളക
      ചാര്‍ത്ത് അനിയിചൊര
    പുഴകള്‍ തേടി ഞാനിന്നുഴലുന്നു  
   കാട്ടുവള്ളിയില്‍ തൂങ്ങിയാടുന്ന    
കുട്ടി  കുറുമ്പന്‍ മ്മാരെ 
നോക്കി ഞാന്‍ ഉഴന്നീടുന്നു 
വേരറ്റു പോരയോരെന്‍
ബാല്ല്യത്തെ ത്തേടി ദിക്കറി 
യാതുഴലുന്ന  ഭ്രാന്തി ഞാന്‍ ....